കാട്ടാക്കട: സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന ഇരുതലമൂരി പാമ്പുമായി 2 പേരെ വനം വകുപ്പ് പിടികൂടി. കല്ലിയൂർ കാക്കാമൂല കുളങ്ങര സിബിഎസ് ഭവനിൽ അനീഷ് ചന്ദ്രൻ (25), കൊല്ലം പുത്തം കുളം കരിംപാനൂർ തങ്ങൾ വിള വീട്ടിൽ കെ.സലിം (40) എന്നിവരാണ് പാമ്പിനെ വിൽപനയ്ക്ക് ശ്രമിക്കുന്നതിനിടെ വനം വനപാലകരുടെ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. വെള്ളായണി കായലിനു സമീപത്തുനിന്നാണ് പരുത്തിപള്ളി റേഞ്ച് ഓഫിസർ എൽ.സുധീഷ് കുമാർ,ഡപ്യൂട്ടി റേഞ്ച് ഓഫിസർ എൻ.സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. വപിടിയിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.ന്യജീവി ആക്ട് അനുസരിച്ച് സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുന്ന ഇരുതലമൂരിയെ കൈവശം വയ്ക്കാനൊ വിൽക്കാനൊ പാടില്ല. ചില അന്ധവിശ്വാസങ്ങളുടെ ഭാഗമായി ഇരുതലമൂരി പാമ്പിനെ പിടികൂടി വിൽപന നടത്തുന്നത് പതിവാണ്.
