കാട്ടാക്കട: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിൽ പ്രകോപിതനായ യുവാവ് അയൽവാസിയായ യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചതായി പരാതി. ചീനിവിള ചെറുകര കോളനി സ്വദേശി രാഹുലി(40)നാണ് വെട്ടേറ്റത്. ചൊവ്വ രാത്രിയാണ് സംഭവം. അയൽവാസി ശിവ(52)നെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.പരുക്കേറ്റ രാഹുൽ ചികിത്സയിലാണ്. പ്രതിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
Contents
