ആറ്റിങ്ങൽ: ആറ്റിങ്ങൽ കുന്നു വാരം യു.പി.സ്കൂളിലെ സ്കൂൾ തല പഠനോത്സവം 2023 നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗിരിജ ടീച്ചർ ഉദ്ഘാടനം ചെയ്തു കുട്ടികളുടെ പഠനനേട്ടങ്ങളുടെ പ്രദർശനം, പഠന മികവുകൾ കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച പ്രാദേശിക ഭാഷാ നിഘണ്ടുവിന്റെ പ്രകാശനവും നടന്നു. പി.റ്റി.എ. അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

