തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 2 തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ലഹരി കേസിൽ ശിക്ഷയനുഭവിക്കുന്ന രാജാജി നഗർ സ്വദേശി ഇശക്കിമുത്തുവിന്റെ പക്കൽ നിന്ന് ബുധനാഴ്ചയാണ് സിം കാർഡോടു കൂടിയ മൊബൈൽ ഫോൺ അധികൃതർ പിടിച്ചെടുത്തത്. ഏതാനും ദിവസം മുൻപ് എറണാകുളം സ്വദേശിയായ കരുതൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. കോടതിയിൽ പോയി മടങ്ങുമ്പോഴോ മറ്റോ രഹസ്യമായി ഫോണുകൾ കടത്തിയതാകുമെന്നാണ് കരുതുന്നത്. കരുതൽ തടങ്കലുകാരനിൽനിന്ന് പിടിച്ചെടുത്ത മൊബൈലിൽ സിംകാർഡ് ഉണ്ടായിരുന്നില്ല. സിം കാർഡ് നശിപ്പിച്ചു എന്നാണ് ഇയാൾ പറഞ്ഞതെങ്കിലും ജയിൽ അധികൃതർ കാർഡിനായി തിരച്ചിൽ നടത്തുന്നുണ്ട്.
Contents
