മലയിൻകീഴ്: കരമനയാറ്റിൽ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. പെരുകാവ് തുറവൂർ കുളത്തിൻകര ഗംഗാ സദനത്തിൽ ഗംഗാധരന്റെയും പ്രസന്നകുമാരിയുടെയും മകൻ പ്രശാന്ത് കുമാർ ( 32 ) ആണ് മരിച്ചത്. വിളവൂർക്കൽ പെരുകാവ് കണ്ഠൻ ശാസ്താ ക്ഷേത്ര കടവിൽ ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം കാണപ്പെട്ടത്. വെൽഡിങ് തൊഴിലാളിയായ പ്രശാന്ത് കുമാർ സുഹൃത്തുക്കളുമൊത്ത് ബുധനാഴ്ച ഉച്ചയോടെ കടവിന് സമീപം എത്തി മദ്യപിച്ചിരുന്നതായി പ്രദേശവാസികൾ മലയിൻകീഴ് പൊലീസിനെ അറിയിച്ചു. പ്രശാന്തിന്റെ ബൈക്കും മുണ്ടും കടവിന് സമീപം കണ്ടെത്തി. നീന്തൽ അറിയാത്ത ആളാണെന്നും പറയുന്നുണ്ട്. പ്രശാന്തിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
Contents
