നേമം: ജയിലിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് പ്രതിയുടെ കൈത്തണ്ടയിൽ വിലങ്ങു കുടുങ്ങി. തമ്പാനൂരിലെ ചിപ്സ് കടയിൽ അതിക്രമം നടത്തിയ കേസിൽ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളായ മനോഷിന്റെ (32) ഇടതു കൈയ്യിൽ ബന്ധിച്ച വിലങ്ങാണ് മുറുകിപ്പോയത്.ഗത്യന്തരമില്ലാതായതോടെ പൊലീസ് ഫയർഫോഴ്സുമായി ബന്ധപ്പെട്ടു. തുടർന്ന് തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫിസിൽ പ്രതിയെ എത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തിരുവനന്തപുരം ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫിസർ ഷാഫിയുടെ നേതൃത്വത്തിൽ അരമണിക്കൂറോളം പരിശ്രമിച്ച് കട്ടർ ഉപയോഗിച്ചാണ് വിലങ്ങ് മുറിച്ച് നീക്കിയത്.
Contents
