ചിറയിൻകീഴ്: ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ മീറ്റ് പ്രോഡക്ഷൻ യൂണിറ്റിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മെമ്പർമാരുടെ കുടുംബ സംഗമവും വാർഷിക സമ്മേളനവും വിഷു ദിനത്തിൽ തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ വച്ച് നടത്തുകയുണ്ടായി. പൊതുസമ്മേളനം പഠനയാത്ര കുട്ടികൾക്കുള്ള കവിയരങ്ങ് തുടങ്ങിയ ഒട്ടനവധി കലാകായിക പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ഡയറക്ടർ ആയ വീണ സുനുവിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ ശരത്ചന്ദ്രൻ സ്വാഗതവും, സുഭാഷ് ആശംസകൾ, സുനു കായിക്കര കൃതജ്ഞതയും ബിനു വി കുട്ടൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഹരിതാമൃതത്തിൻറെ ഡയറക്ടർമാരും സി ഇ ഒ യും എല്ലാവരുടെയും കുടുംബാംഗങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുകയും കലാകായിക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
