കിളിമാനൂർ: കിളിമാനൂർ വട്ടവിള ജീനാ ഭവനിൽ മനീഷ് എന്ന ആളുടെ പൾസർ ബൈക്ക് കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ഫെബ്രുവരി 28 ന് രാത്രി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മനീഷിന്റെ ഉടമസ്ഥതയിലുള്ള പൾസർ ബൈക്ക് വീടിനു സമീപം നിർത്തിയിട്ടിരുന്നത് ഏതോ വിധം കത്തി നശിച്ചതിലേക്ക് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വന്ന കേസിലാണ് പോലീസിന്റെ നിർണായകമായ അറസ്റ്റ് ഉണ്ടായത്. മനിഷുമായി വിരോധത്തിൽ ആയിരുന്നു വട്ടവിള സ്വദേശിയായ സുദർശനൻ മകൻ സൂരജ് (22)ആണ് പോലീസിന്റെ അന്വേഷണത്തിൽ അറസ്റ്റിലായത്. യാതൊരു തുമ്പും ലഭിക്കാതിരുന്ന അന്വേഷണത്തിൽ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി ശിൽപക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
