കിഴുവിലം: കിഴുവിലം ഗ്രാമ പഞ്ചായത്ത് 08 കുറക്കട കുടുംബശ്രീ വാർഡ് തല (എ ഡി എസ്) രണ്ടു ദിവസ ആഘോഷങ്ങൾക്കു ഗവണ്മെന്റ് അണ്ടൂർ എൽ പി എസ്സിൽ തുടക്കമായി.എ ഡി എസ് ചെയർപേഴ്സൺ ജ്യോതി രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വി ശശി എം എൽ എ ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ആർ ശ്രീകണ്ഠൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ, രേഖ, ബിന്ദു, പ്രസന്ന, സിന്ധു എന്നിവർ സംസാരിച്ചു.തുടർന്ന് ക്യാൻസർ രോഗത്തെ കുറിച്ച് ഡോ ആർ ജയ കൃഷ്ണൻ സ്ത്രീ പക്ഷ നിയമങ്ങളെ കുറിച്ച് ഇർഷാദ് എന്നിവർ ക്ലാസ്സുകൾ എടുത്തു.കുടുംബശ്രീ അംഗങ്ങളുടെ കലാ പരിപാടികൾ ബാങ്ക് പ്രതിനിധികളുമായി ചർച്ച, നേത്ര പരിശോധന ക്യാമ്പ്, സമാപന സമ്മേളനം എന്നിവയോടു കൂടി അവസാനിക്കുന്നതാണ്.
