തിരുവനന്തപുരം: മിനിമം വേതനം പ്രതിമാസം 26,000/- രൂപ നല്കുക, എല്ലാവർക്കും 10,000/- രൂപ വീതം പെൻഷൻ ഉറപ്പു വരുത്തുക, കരാർവൽക്കരണം ഉപേക്ഷിക്കുക, അഗ്നിപഥ് സ്കീം റദ്ദാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സിഐറ്റിയു കർഷക സംഘം കർഷക തൊഴിലാളി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 5ന് മസ്ദൂർ കിസാൻ സംഘർഷ് റാലി ( പാർലമെൻ്റ് മാർച്ച്) നടത്തുന്നു. ഇതിൻ്റെ പ്രചരണാർത്ഥം വക്കം പഞ്ചായത്ത് സംയുക്ത ജാഥ സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ജാഥായുടെ ക്യാപ്റ്റൻ കർഷക തൊഴിലാളി യൂണിയൻ ഏര്യാ കമ്മറ്റിയംഗം മനോഹരന്പതാക കൈമാറി ഉദ്ഘാടനം ചെയ്തു. റ്റി.ഷാജു അദ്ധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ എസ്.അനിൽകുമാർ ജാഥാ മാനേജർ എസ്.പ്രകാശ് സിഐറ്റിയു ഏര്യാ കമ്മറ്റി അംഗങ്ങളായ കെ.അനിരുദ്ധൻ, എസ്.സുനിൽ, എ.ആർ.റസൽ ,ജ്യോതിസാർ, സതീശൻ, ഷാജഹാൻ, അക്ബർഷ തുടങ്ങിയവർ സംസാരിച്ചു. വക്കം മാർക്കറ്റ് ജംഗ്ഷനിൽ ചേർന്ന സമാപന യോഗം കർഷക തൊഴിലാളി യൂണിയൻ ഏര്യാ സെക്രട്ടറി ആർ.രാജു ഉദ്ഘാടനം ചെയ്തു.
