തിരുവനന്തപുരം : കോട്ടൂരിൽ വീടിന് മുന്നിൽ നിർത്തി ഇട്ടിരുന്ന കാറിന്റെ ബോണറ്റിൽ രാജവെമ്പാലയെ കണ്ടെത്തി. കോട്ടൂർ കാവടി മൂല സ്വദേശി അബ്ദുൾ വഹാബുദീൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറിയത്. വീട്ടുകാർ തന്നെയാണ് കാറിലേക്ക് പാമ്പ് ഇഴഞ്ഞ് കയറിപ്പോകുന്നത് കണ്ടത്. ഉടൻ തന്നെ പരുത്തിപ്പള്ളി വനംവകുപ്പിൽ വിവരമറിയിച്ചു. പാമ്പ് പിടിത്തക്കാരനായ മുതിയാവിള രതീഷ് എത്തി ബോണറ്റിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി.

Posted inThiruvananthapuram
