തിരുവനന്തപുരം: മാജിക്ക് കലാപ്രകടനങ്ങളൊരുക്കി കുട്ടികളിൽ സാമൂഹ്യ ബോധവൽകരണം നടത്തുന്ന പ്രമുഖ മജിഷ്യൻ ഹാരിസ് താഹക്ക് കോരാണി കുറക്കട ടാഗോർ ലൈബ്രറി സ്നേഹാദരവ് നൽകി. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉപഹാരം സമ്മാനിച്ചു. പ്രസിഡന്റ് സുകു എസ് അദ്ധ്യക്ഷനായി. സെക്രട്ടറി ശശികുമാർ സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജെ എം റഷീദ്, ഗ്രാമപഞ്ചായത്ത് അംഗം ബി ഷീല, ലൈബ്രറി കൗൺസിൽ കൺവീനർ ജോർജ്ജ് ഫെർണാണ്ടസ് കെ ശശി ലൈബ്രറിയൻ നിതിൻ എന്നിവർ പങ്കെടുത്തു. ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള യുവ മെജിഷ്യൻമാരിൽ ശ്രദ്ധേയനാണ് ഹാരിസ് താഹ.
Contents
