തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ പരീക്ഷണയോട്ടം തുടങ്ങി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ട്രയൽ റൺ. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. കണ്ണൂരിൽ 12 മണിക്ക് എത്തുമെന്നാണ് പ്രതീക്ഷ.50 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്തു നിന്ന് കൊല്ലത്തെത്തിയത്. തുടക്കത്തിൽ വേഗത 90 കിലോമീറ്റർ വരെയാണ്. തിരുവനന്തപുരം മുതൽ കായംകുളം വരെ 90 കിലോമീറ്റർ വേഗതയിലാണ് ട്രയൽ റൺ.തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുള്ളത്. കൂടുതൽ സ്ഥലങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ആവശ്യം നിലവിൽ അംഗീകരിക്കാൻ സാധ്യതയില്ല.
Contents
