തിരുവനന്തപുരം: രജിസ്ട്രേഷന് വകുപ്പില്‍ ആധുനികരണത്തിന്റെ ഭാഗമായി പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത് ആധാരം എഴുത്ത് തൊഴില്‍ സംരക്ഷിച്ചുകൊണ്ടാകണമെന്ന് കേരളാ സ്റ്റേറ്റ് ഡോക്യമെന്റ് വര്‍ക്കേഴ്സ് യുണിയണന് തിരുനനന്തപുരം ജില്ലാ കണ്വെന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒന്നര നൂറ്റാണ്ടിന്റെ മഹനീയ പാരമ്പര്യമുള്ള ആധാരം എഴുത്ത് തൊഴില്‍ മേഖല സംരക്ഷിക്കപ്പെടേണ്ടതാണ്. രജിസ്ട്രേഷന് വകുപ്പില്‍ സെര്വ്വര് തകരാറുമൂലം തുടര്‍ച്ചായി രജിസ്ട്രേഷന് തടസ്സപ്പെടുന്നത് പരിഹരിക്കാന്‍ സെര്വ്വര് ശേഷി അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. സി ഐ റ്റി യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൂടിയ കണ്വെന്ഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ ബി. സത്യന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പൗഡിക്കോണം രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കുരുവിക്കാട് ഗിരീഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കരകുളം ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പട്ടം ശ്രീകുമാര്‍, നെടുമങ്ങാട് അനില്‍, പോത്തന്‍കോട് ഹരിദാസ്, തിരുവല്ലം മധു, കരകുളം രാജു, ശാസ്തമംഗലം അജിത് കന്യാകുളങ്ങര അംബിക എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: തിരുവല്ലം മധു (പ്രസിഡന്റ്), കുരുവിക്കാട് ഗിരീഷ്കുമാര്‍ (സെക്രട്ടറി) ശ്രീകാര്യം നവാസ് (ട്രഷറര്‍).
