January 15, 2026

തിരുവന്തപുരം: വർക്കലയിൽ ട്രെയിനിന് മുന്നിൽ കുരുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. മുട്ടപ്പാലം തച്ചോട് കുന്നവിള വീട്ടിൽ ഭാനു (65) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെ കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ഇൻറർ സിറ്റി എക്സ്പ്രസ് വർക്കല സ്റ്റേഷന് തൊട്ടുമുമ്പുള്ള ലെവൽ ക്രോസിൽ എത്തിയപ്പോൾ ആയിരുന്നു സംഭവം.ലെവൽ ക്രോസ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാനു ട്രെയിനിന് മുന്നിൽ അകപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇയാൾ എഞ്ചിന് മുന്നിലുള്ള കൂർത്ത കമ്പികൾക്കിടയിൽ കുരുങ്ങുകയായിരുന്നു. വയറിലൂടെ കമ്പി തുളച്ചു കയറിയതിനാൽ ഏറെ പ്രയാസപ്പെട്ടാണ് വർക്കല പോലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം എൻജിനിൽ നിന്നും വേർപെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *