പാറശ്ശാല: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 20 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. തമിഴ്നാട് രാമനാഥപുരം ജില്ലയില്‍ മുതുകുളത്തൂര്‍ താലൂക്കില്‍ കണ്ണെത്താന്‍ വില്ലേജില്‍ മണലൂര്‍ മേല കണ്ണിശേരി 2/180 നമ്പര്‍ വീട്ടില്‍ രാജ പ്രവീണ്‍കുമാര്‍ (24) ആണ് പിടിയിലായത്.കൊറ്റാമത്ത് അമരവിള എക്സൈസ് റെയിഞ്ച് നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വോള്‍വോ ബസില്‍ യാത്രക്കാരനായിരുന്നു.
Contents
