തിരുവനന്തപുരം: 12.05.2023 തിയതി വിലപ്പിശാല പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കാവിൻപുറത്ത് താമസക്കാരിയായ പെൺകുട്ടിയുടെ ബന്ധുക്കൾ സ്റ്റേഷനിൽ പരാതി തന്ന് കേസ് എടുത്ത് അന്വേഷണം നടത്തി വരവെ കൊല്ലം എഴുകോൺ എന്ന സ്ഥലത്ത് ഉള്ളതായി വിവരം ലഭിക്കുകയും പോലീസിന്റെ നിർദേശനുസരണം സ്റ്റേഷനിൽ ഇന്നേ ദിവസം പെൺകുട്ടിയും കാമുകനായ അനുരാജും സ്റ്റേഷനിൽ ഹാജരായിട്ടുള്ളതും തുടർന്ന് പെൺകുട്ടിയെ കോടതി മുന്പാകെ ഹാജരാക്കുന്നതിനുള്ള നടപടികൾ പോലീസ് ചെയ്യവേ പെൺകുട്ടിയുടെ സഹോദരൻ ജിത്തു വയസ്സ് 58 എന്നിവർ സ്ഥലത്ത് എത്തുകയും വിലപ്പിൽശാല ജംഗ്ഷൻ സമീപം റോഡിൽ വെച്ച് പെൺകുട്ടിയുടെ കാമുകനായ അനുരാജുമായി വാക്ക് തർക്കമുണ്ടാകുകയും ഇരുവരും ചേർന്ന് അനുരാജിനെ മർദിച്ച് അവശനാക്കുകയും ജിത്തു ഇയാളെ തൂക്കി നിലത്തടിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് വിലപ്പിൽശാല പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവെ പ്രതികൾ ഇരുവരെയും സംഭവം നടന്ന് ഒരു മണിക്കൂറിനകം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
