തിരുവനന്തപുരം : പുത്തൻതോപ്പിൽ പൊള്ളലേറ്റ കുഞ്ഞും മരിച്ചു. പുത്തൻതോപ്പ് റോജാ ഡെയ്ലിൽ രാജു ജോസഫ്ടിൻസിലി – അഞ്ജു ദമ്പതികളുടെ 9 മാസം പ്രായമുള്ള മകൻ ഡേവിഡാണ് മരിച്ചത്.ഗുരുതര പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.
വീട്ടിനുള്ളിലെ കുളിമുറിയിൽ മാതാവ് അഞ്ജുവിനെ ഇന്നലെ വൈകുന്നേരതോടെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യം കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു.ഒന്നര വർഷം മുൻപിയിരുന്നു ഇവരുടെ വിവാഹം.വെങ്ങാനൂർ പൂങ്കുളം സ്വദേശിയാണ് മരിച്ച അഞ്ജു.
മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.പൊള്ളലേറ്റ് കിടക്കുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായിലെന്ന ആരോപണമുണ്ട്. കുട്ടിയെ മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. മരിച്ച അഞ്ജുവിൻ്റെ ഇൻകോസ്റ്റ് അടക്കമുള്ള നടപടികൾ ഇന്ന് നടക്കും. കഠിനംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
