ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ ആണ് അപകടം ഉണ്ടായത് ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂടിലേക്ക് പോയ സംഗീത ബസും വെഞ്ഞാറമൂട് നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്നു എസ് ആർ ബസ്റ്റും തമ്മിലാണ് കൂട്ടിയിടിച്ചത് അപകടത്തിൽ 15 പേർക്ക് പരിക്ക്..ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണം എന്ന് ദൃക്സാക്ഷികൾ പറയുന്നു. .വൈകുന്നേരം 6:45നാണ് ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ ഇളമ്പ തടത്തിന് സമീപം അപകടം നടന്നത്. അമിത വേഗതയിൽ എത്തിയ സംഗീത ബസ് ടിപ്പറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത് . പരിക്കേറ്റ 15 പേർ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ നാലു പേരുടെ പരിക്ക് ഗുരുതരമായതിനാൽ അവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ സ്വകാര്യ ബസുകളുടെ അമിത വേഗത കാരണം മറ്റു വാഹന യാത്രകാർക്കും കാൽനടയാത്രികർക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. എന്നാൽ ഇത്തരം അപകടങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ പോലീസ് കൃത്യമായ നടപടി കൈക്കൊള്ളാത്തതായും ആക്ഷേപമുണ്ട്.
