നഗരൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് നെടുംപറമ്പ് കടയിൽവീട് .ബാബു (73 ) ആണ് പുല്ലുവെട്ടുന്ന അരിവാൾ എടുക്കാനായി കിണറ്റിൽ ഇറങ്ങിയതു., 45 അടി താഴ്ചയും 5 അടി വ്യാസവും 5 അടിയോളം വെള്ളവുമുള്ള ആൾമറയുള്ള കിണറിൽ അരിവാൾ . എടുക്കുന്നതിനായി ബാബു ഒരു കയറിൻ്റെ സഹായത്താൽ ഇറങ്ങുകയും, തിരികെ കയറാൻ സാധിക്കാതെ വരുകയും ചെയ്തു. തുടർന്ന് ബാബുവിന്റെ വിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ആറ്റിങ്ങൽ അഗ്നിശമന സേന നിലയത്തിൽ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരായ സജിത്ലാൽ, . നജീമുദീൻ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ രാഗേഷ്, നോബിൾ കുമാർ, ഉണ്ണികൃഷ്ണൻ, സജി.എസ്.നായർ, സുജിത്ത്, അനിൽകുമാർ, ബൈജു എന്നിവരുടെ നേതൃത്വത്തിൽ ബാബുവിനെ കരയ്ക്ക് എത്തിച്ചു .


