കിളിമാനൂർ: കാറിൽ കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി 3 യുവാക്കളെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും കളിമാനൂർ പൊലീസും ചേർന്നു അറസ്റ്റു ചെയ്തു. കിളിമാനൂർ താളിക്കുഴി മഞ്ഞപ്പാറ ബ്ലോക്ക് നമ്പർ 21–ൽ തേജ എന്നു വിളിക്കുന്ന അനു(26), കല്ലറ മിതൃമ്മല മഠത്തുവാതുക്കൽ കുന്നിൽപുത്തൻ വീട്ടിൽ അനന്തകൃഷ്ണൻ (24), വാമനപുരം കുറ്ററ പുത്തൻവിള വീട്ടിൽ മുഹമ്മദ് അൽത്താഫ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 14 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ കോടതിൽ ഹാജരാക്കി.
Contents
