തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി പാലക്കാട് ചാപ്റ്റർ മൂന്നാം വാർഷികവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയുടെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നട ത്തിയത്.കെ.ഗണേശൻ ചെയർമാൻ, എസ് മുത്തു കൃഷ്ണൻ, ഡോ സുജിത് മുഖ്യ രക്ഷാധികാരികൾ, സി മനോജ് കുമാർ പ്രസിഡന്റ് സജിത് വൈസ് പ്രസിഡന്റ് എം യു ശരൺ സെക്രട്ടറി, സൗദാമിനി ജോയിന്റ് സെക്രട്ടറി, എം കെ യുസഫ് ആർട്സ് കൺവീനർ, സേതു ഖജാൻജി, വിജയൻ -ഓഡിറ്റർ, പുഷ്പ, ബിന്ദു, മണി പ്രകാശ്, ഉണ്ണികൃഷ്ണൻ, ശ്രീകാന്ത്, ശിവൻ മാഷ്, നാരായണൻ – എക്സി. മെമ്പർ മാർ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. വാർഷിക ജനറൽ ബോഡി യോഗത്തിൽ പാലക്കാട് ജില്ലാ തല പ്രേം നസീർ പത്ര-ദൃശ്യ മാധ്യമ പുരസ്ക്കാരസമർപ്ണവും ഓണ നിലാവും സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. അംഗങ്ങൾക്ക് അപകട ഇൻഷ്യുറൻസ് പദ്ധതി, സംഗീതവാസനക്കായി പാട്ടിന്റെ പാലാഴി എന്ന എല്ലാ മാസവുമുള്ള സംഗീത സന്ധ്യ, പ്രേം നസീർ ഫിലിം ഫെസ്റ്റ്, പ്രേം നസീർ യുവജനോൽസവം എന്നിവയും ഒരു വർഷത്തിനുള്ളിൽ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
