നെടുമങ്ങാട്: മൂന്ന് പതിറ്റാണ്ടിലേറെയായി സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന ഒരു പ്രമുഖ സ്ഥാപനമാണ് നെടുമങ്ങാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ്. കമ്പ്യൂട്ടർ ഹാർഡ്വെയർ ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികൾ രൂപപെടുത്തിയ “സ്മാർട്ട് ഫിംഗർ പ്രിൻറ് ഡോർ ലോക്ക് വിത്ത് ഹോം അസിസ്റ്റൻസ് ” എന്ന ആധുനികസാങ്കേതിക വിദ്യയിൽ അടിസ്ഥാനപ്പെടുത്തിയ വ്യത്യസ്തമായ ഹോം ഓട്ടോമേഷൻ സിസ്റ്റം ആണ് തിരുവനന്തപുരം കേരള എക്സ്പോയിൽ അവതരിപ്പിക്കുന്നത്. കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് മേഖലകളിൽ അക്കാദമിക് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന നെടുമങ്ങാട് പോളിടെക്നിക്ക് സാമൂഹിക മാറ്റങ്ങൾക്കായി പുത്തൻ സാങ്കേതികവിദ്യയായ എംസിയു അഡ്രിനോ നാനോ റിലെ മൊഡ്യൂൾ നിർമ്മിത ബുദ്ധി എന്നീ മേഖലകളിൽ സംഭാവനകൾ നൽകാൻ തയാറെടുക്കുകയാണ്.
