ആറ്റിങ്ങൽ: ആശ വർക്കർമാർക്ക് ആദ്യമായി റെമ്മ്യൂണറേഷൻ നൽകാൻ തീരുമാനിച്ചത് ഉമ്മൻചാണ്ടി സർക്കാർ ആണ്. അന്ന് ഉമ്മൻചാണ്ടി സർക്കാറിലെ ആരോഗ്യമന്ത്രിയായിരുന്ന എനിക്ക് ഇക്കാര്യത്തിൽ മുൻകൈയ്യെടുക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം ഉണ്ടെന്നും അടൂർ പ്രകാശ് എം പി സൂചിപ്പിച്ചു. ലീഡർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ജയഭാരത് സ്കൂളിൽ വെച്ച് നടന്ന സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. മികച്ച ആശവർക്കർ ആയി തിരഞ്ഞെടുത്ത ഷൈലദാസിനെ പൊന്നാട അണിയിച്ചു മെമൊന്റോ നൽകി എം പി ആദരിച്ചു. ഐ എൻ റ്റി യു സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ വി എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ലീഡർ സാംസ്കാരിക വേദി സെക്രട്ടറി എസ് ശ്രീരംഗൻ, ആറ്റിങ്ങൽ ബാലകൃഷ്ണൻ, ശാസ്താവട്ടം രാജേന്ദ്രൻ, ബി മനോജ്, ജമാൽ പാലാംകോണം, സലിം പാണന്റെമുക്ക്, ആർ വിജയകുമാർ, ബി കെ സുരേഷ് കുമാർ, എസ് സുദർശനൻപിള്ള, എ ഗോപി, എം ചന്ദ്രശേഖരൻ നായർ, പി അനിൽ കുമാർ,അഡ്വ ജി വിജയധരൻ, ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.
