തിരുവനന്തപുരം: കലാകായിക മത്സരങ്ങളുടെ ഉദ്ഘാടനം കരയോഗം പ്രസിഡന്റ് മുരളീധരൻ നായർ നിർവഹിച്ചു. തുടർന്ന് കുട്ടികൾ കലാകായിക മത്സരങ്ങൾ അവതരിപ്പിച്ചു. വനിതാ സമാജം പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളും മുതിർന്നവരും വിവിധ കലാപരിപാടികൾ കരയോഗ മന്ദിരത്തിൽ അവതരിപ്പിച്ചു. വൈകുന്നേരം നാലുമണിക്ക് ചിറയിൻകീഴ് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ മധുസൂദനൻ പിള്ള പൊതുയോഗം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് മുരളീധരൻ നായർ യോഗത്തിൽ അധ്യക്ഷനായിരുന്നു. കരിയോഗം വൈസ് പ്രസിഡന്റ് കണ്ണൻ നായർ സ്വാഗതം പറഞ്ഞു. കരയോഗം സെക്രട്ടറി രാജേന്ദ്രൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. കരയോഗം ട്രഷറർ മണികണ്ഠൻ പിള്ള വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ചിറയിൻകീഴ് എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി അശോക് കുമാർ ആശംസകൾ അറിയിച്ചു. ഇരുപത്താറാം വാർഡ് കൗൺസിലർ ബിനു, കരയോഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആറ്റിങ്ങൽ മേഖലാ കൺവീനറും ആയ ദ്വാരക മോഹനൻ നായർ, കരയോഗം ജോയിന്റ് സെക്രട്ടറി ഉദയകുമാർ, സ്റ്റാർലി ഉണ്ണിത്താൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വനിതാ സമാജം പ്രസിഡന്റ് ശ്രീലത വനിതാ സമാജം റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ആധ്യാത്മിക പഠന കേന്ദ്രം അധ്യാപിക ഉമാദേവി അമ്മ ടീച്ചർ ആദ്ധ്യാത്മിക പഠന കേന്ദ്രം റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ചടങ്ങിൽ കൗൺസിലറായി 25 വർഷം പൂർത്തിയാക്കുന്ന കരയോഗം പ്രസിഡന്റ്നെ അനുമോദിച്ചു. തുടർന്ന് കുട്ടികൾക്കുള്ള വിവിധ അവാർഡുകൾ വിതരണം ചെയ്തു. വനിതാ സമാജം സെക്രട്ടറി ജിജി കൃതജ്ഞത അറിയിച്ചു.

