തിരുവനന്തപുരം: കേരളത്തിലെ പ്രീ സ്കൂൾ പഠനം കൂടുതൽ ശാസ്ത്രീയമായി കുട്ടികളുടെ സമഗ്ര വ്യക്തിത്വത്തിനുതകും വിധം അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റാർസ് വർണ്ണക്കൂടാരം പ്രീ-പ്രൈമറി ശാക്തീകരണ പദ്ധതിയിലൂടെ ഒറ്റൂർ എൽ പി എസ് ലെ സ്റ്റാർ വർണ്ണകൂടാരം മാതൃകാ പ്രീ പ്രൈമറി ഉദ്ഘാടനം. ആറ്റിങ്ങലിൻ്റ പ്രിയങ്കരിയായ എം എൽ എ ഒ എസ് അംബിക നിർവ്വഹിച്ചു. ഒറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി ബീന അദ്ധ്യക്ഷയായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അജിത. സി കെ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ ഡി എസ് പ്രദീപ്,എൻ ജയപ്രകാശ്, ഡി രാഗിണി, വി സത്യ ബാബു, ഒ ലിജ, ഷിബി എസ് ലളിതാംബിക, ഷാൻ, സ്കൂൾ വികസന സമിതി ചെയർമാൻ ശശികുമാർ, എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി ഷെർളി ബി എസ് കൃതജ്ഞത പറഞ്ഞു.

