തിരുവനന്തപുരം: 1956-ൽ വെറും 5 കോടി മുതൽ മുടക്കി ആരംഭിച്ച് 39 ലക്ഷം കോടി രൂപ ആസ്തിയുള്ളതും കഴിഞ്ഞ വർഷവും 2885 കോടി രൂപ സർക്കാരിന് ലാഭം നൽകിയ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എൽ ഐ സിയെ പൊതുമേഖലയിൽ നിലനിർത്തി ഏജൻറ്മാരെ സംരക്ഷിക്കണമെന്ന് എൽ ഐ സി ഏജൻ്റ്സ് ഓർഗനൈസേഷൻ ഒഫ് ഇൻഡ്യ (സി ഐ റ്റി യു ) യുടെ 18-ാമത് ആറ്റിങ്ങൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി ഐ റ്റി യു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് എം എസ് ജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡൻറ് വി ശശി, ജില്ലാ സെക്രട്ടറി ബി ഷാജി, പി വി ബാബു, ജി വിശ്വമ്പരൻ, മിനി മോഹൻ, സത്യ ബാബു എന്നിവർ സംസാരിച്ചു. എസ് സുനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ശ്രീനാഥ കുറുപ്പ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എം എസ് ജയകുമാറിനെ പ്രസിഡൻ്റായും സത്യ ബാബുവിനെ വർക്കിംഗ് പ്രസിഡൻ്റായും എസ് സുനിൽകുമാറിനെ സെക്രട്ടറിയായും ശ്രീനാഥ കുറുപ്പിനെ ട്രഷററായും 23 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം മികവ് തെളിയിച്ച ഏജൻ്റ്മാരെ ആദരിച്ചു.
