തിരുവനന്തപുരം: വക്കം മീഡിയ സംഘടിപ്പിച്ച സ്വരമധുരം 2023 എന്ന സംഗീതമത്സരപ്രോഗ്രാം 30.4.2023 ൽ വക്കം ഗൗരി ഗാർഡൻസിൽ നടന്നു. രാവിലെ 10 മണിക്ക് സി വി സുരേന്ദ്രൻ സാറും മീഡിയ അഡ്മിൻ പാനൽ മെമ്പേഴ്സും ഭദ്രദീപം തെളിച്ചത്തോടെ സംഗീത പരിപാടി ആരംഭിച്ചു. ചലച്ചിത്ര സെമിക്ളാസിക്കൽ ഗാനാലാപന ഓൺലൈൻ മത്സരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 118 പേർ പങ്കെടുത്തു. ഓൺലൈൻ മത്സരത്തിൽനിന്നും തെരഞ്ഞെടുത്ത ജൂനിയർ വിഭാഗത്തിലെ. 7 പേരും സീനിയർ വിഭാഗത്തിലെ 11 പേരുമാണ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. അതിൽ ജൂനിയർ വിഭാഗത്തിൽ ഫാബിയ ആറ്റിങ്ങൽ ഒന്നാം സ്ഥാനവും ദേവിക തോന്നയ്ക്കൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം സുരേഷ് ശങ്കർ ഗുരുവായൂരും രണ്ടാം സ്ഥാനം പ്രവീണ വർക്കലയും കരസ്ഥമാക്കി. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തിൽ സി വി സുരേന്ദ്രൻ സാർ അദ്ധ്യക്ഷനായി. നാടകരചയിതാവും, സംവിധായകനുമാ കടക്കാവൂർ അജയബോസ് സമ്മേളനത്തിന്റെ ഉത്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച ഗായിക ഗായകന്മാർക്ക് ക്യാഷ് അവാർഡും മൊമെന്റോയും ദേശീയ അവാർഡ് ജേതാക്കളായ ഡോ ചിറയിൻകീഴ് മധുഗോപിനാഥും ഡേ സജീവ് വക്കവും ചേർന്ന് സമ്മാനിച്ചു. തദവസരത്തിൽ കല കായിക വിദ്യാഭ്യാസ സാഹിത്യ പ്രതിഭകളെ പൊന്നാടചാർത്തി ആദരിച്ചു. ഷിബു എമിലിന്റെ കൃതജ്ഞതയോടെ സ്വരമധുരം 2023 എന്ന സംഗീതമത്സര പരിപാടി അവസാനിച്ചു.

