തിരുവനന്തപുരം: അസാപ്, ആറ്റിങ്ങൽ പോളിടെക്നിക്ക് ഇൻഡസ്ടറി എന്നിവരുടെ സംയുക്ത പദ്ധതി ഇൻഡസ്ടറി ഓൺ ക്യാമ്പസ് കേരള എക്സ്പോയിൽ ശ്രദ്ധാകേന്ദ്രമാകുന്നു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സ്റ്റാളിൽ ആറ്റിങ്ങൽ പോളിടെക്നിക്ക് അവതരിപ്പിച്ചിരിക്കുന്ന “ഇൻഡസ്ടറി ഓൺ ക്യാമ്പസ്” പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വൈദുതി ഓട്ടോകൾ , 2022 ൽ വിദ്യാർത്ഥികൾ നിർമ്മിച്ച ഐഡിയറ്റർ ഇ വി കാറ്റർഹാം 7 ന്റെ പകർപ്പ് ( കാറ്റർഹാം 2023-ലാണ് ഈ മോഡൽ പുറത്തിറക്കിയത്) പെൺകുട്ടികളുടെ ഷീ ബിസ്സ് കമ്പനി നിർമ്മിച്ച എൽ ഇ ഡി ഡിസ്പ്ലേ സിസ്റ്റം എന്നിവ പൊതുജനങ്ങളുടെ ശ്രദ്ധ നേടുന്നു.പഠനത്തോടൊപ്പം വരുമാനം എന്ന ആശയവുമായി ക്യാമ്പസുകളെ ഉല്പാദനകേന്ദ്രങ്ങളാക്കി മാറ്റി വിദ്യാര്ത്ഥികൾക്ക് വരുമാനമാർഗ്ഗം കണ്ടെത്താൻ കേരള സർക്കാരും ഉന്നതവിദ്യാഭ്യാസവകുപ്പും രൂപം കൊടുത്ത പദ്ധതിയാണ് “ഇൻഡസ്ടറി ഓൺ ക്യാമ്പസ്”കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വരും നാളുകളിൽ സഹായധനം ലഭ്യമാകുന്നതിനുള്ള നടപടികളാണ് ഈ പദ്ധതി വഴി കോളേജിൽ ഉണ്ടാകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇൻഡസ്ടറി ഓൺ ക്യാമ്പസ് എന്നത് പരിഗണിച്ചു ഇതിനകം തന്നെ കോളേജിനും, പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് നേതൃത്വം നൽകിയ ഷാജിൽ അന്ത്രുവിനും ഇന്ത്യയും ഓസ്ട്രേലിയയും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസ്ഡ് റിസർച്ച് സ്ഥാപനം അന്താരാഷ്ട്ര അവാർഡ് നൽകിയിരുന്നു.2019-ൽ സംസ്ഥാന സർക്കാർ, പോളിടെക്നിക് കോളേജുകളിൽ ഇൻഡസ്ട്രി ഓൺ കാമ്പസ് (IoC) അസപ് നെ (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) നടപ്പിലാക്കുന്ന ഏജൻസിയായി ചുമതലപ്പെടുത്തി. അത് ആറ്റിങ്ങൽ പോളിടെക്നിക്ക് പ്രവർത്തി പഥത്തിൽ കൊണ്ട് വന്ന് മികവ് കാട്ടി.”ഇൻഡസ്ടറി ഓൺ ക്യാമ്പസ് നടപ്പിൽ വരണമെങ്കിൽ ആദ്യം ക്യാമ്പസ്സിനുള്ളിൽ സംരംഭകത്വശീലവും, അതിന് അനുകൂലമായ ഒരു കലാലയ സംസ്കാരവും ഉണ്ടാകണം” എന്ന് പ്രിൻസിപ്പൽ ഷാജിൽ അന്ത്രു പറഞ്ഞു. അതിന്റെ ഭാഗമായി പോളിടെക്നിക്കിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് ആദ്യം ചെയ്തത്. കമ്പനികൾ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനായി കാത്തിരിക്കുന്നതിനു പകരം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കാമ്പസിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ പ്രിൻസിപ്പൽ അനുവദിച്ചു. അവർ മറ്റ് വിദ്യാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പും പരിശീലനവും നൽകി. ഈ പദ്ധതി വിജയകരമായിരുന്നു .പരിപാടിയുടെ ഭാഗമായി സെപ്തംബറിൽ ‘ഇന്നവർ എൻ പോളി’ എന്ന മൂന്ന് വർഷത്തെ പ്രോജക്ട് കോളേജ് ആവിഷ്കരിച്ചു. പ്രാരംഭ ഘട്ടമെന്ന നിലയിൽ, 2018-21 മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബാച്ചിലെ അഞ്ച് വിദ്യാർത്ഥികൾ മാനോ ലാബ് കാർഷികാധിഷ്ഠിത ഉൽപ്പാദന യൂണിറ്റ് സ്ഥാപിച്ചു. “ഞങ്ങളുടെ അധ്യാപകരിൽ ഒരാളായ ശ്യാംകുമാർ, ഭാരം കുറഞ്ഞ പാരയും പിക്കാക്സും വികസിപ്പിച്ചെടുത്തു. സാധാരണയുള്ളവ ഭാരമുള്ളതും തോളിൽ വേദനയുണ്ടാക്കുന്നതുമാണ്. ഞങ്ങൾ പ്രാദേശിക കർഷകർക്കിടയിൽ ഇവ വിതരണം ചെയ്തു. പ്രതികരണം അതിശയകരമായിരുന്നു. ഞങ്ങളുടെ വിദ്യാർത്ഥികളിൽ പലരും അവരുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി പാർട്ട് ടൈം ജോലികൾ ചെയ്തുകൊണ്ടിരുന്നു. ഓരോ പോളിടെക്നിക് കോളേജിലും അഞ്ച് സ്റ്റാർട്ടപ്പുകൾ ആരംഭിച്ചാൽ 3 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. കൂടാതെ വിദ്യാർത്ഥികൾക്ക് പരിചയസമ്പത്തു സർട്ടിഫിക്കറ്റും ലഭിക്കും ഷാജിൽ അന്ത്രു പറഞ്ഞു.“മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും ചേർന്ന് 2020 ഏപ്രിൽ 4 ന് സംസ്ഥാനതല ഇൻഡസ്ടറി ഓൺ ക്യാമ്പസ് ഉൽഘാടനം ചെയ്തു.ഇതിന്റെ വിജയം ശ്രദ്ധിച്ചിട്ടു കോയമ്പത്തൂർ ആസ്ഥാനമായ ആക്സിയൻ വെഞ്ചേഴ്സ്, വിവിധ പോളിടെക്നിക്കുകളെ വിലയിരുത്തത്തിനു ശേഷം ആറ്റിങ്ങൽ പോളിടെക്നിക്കിനുമായി ഇലക്ട്രിക്ക് ഓട്ടോ നിർമാണ കരാറിൽ ഉന്നതവിദ്യാഭ്യാസവകുപ്പ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ 2022 ഒക്ടോബർ 31 ന് ഒപ്പിട്ടു. ത്രികക്ഷികരാറിൽ അസാപ്പും, പോളിടെക്നിക്കുമായിരുന്നു മറ്റ് രണ്ട് പാർട്ടികൾ. അതിന് മുമ്പ് തന്നെ പോളിടെക്നിക്കിലെ ഓട്ടോമൊബൈൽ വകുപ്പ്, മേധാവി പ്രേംജിത്തിന്റെ നേതൃത്വത്തിൽ ഐഡിയറ്റർ ഇ വി കാറ്റർഹാം 7 ന്റെ പകർപ്പ് നിർമ്മിച്ചിരുന്നു.തുടർന്ന് കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ്, കൊല്ലം, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷൻ, തിരുവനന്തപുരം , നാഷണൽ ജലജീവൻ മിഷൻ എന്നിവരുമായി ക്യാമ്പസ്സിനുള്ളിൽ പബ്ലിക് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ അസ്സംബ്ലിങ് നടത്താനുള്ള കരാറിലേർപ്പെട്ടു. ഇൻഡസ്ടറി ഓൺ ക്യാമ്പസ്സിന്റെ പ്രയോജനം, പഠനത്തോടൊപ്പം സമ്പാദ്യം, പ്രവർത്തനപരിചയം എന്നിവ മാത്രമല്ലയെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യവസായങ്ങളെ കേരളത്തിലേക്ക് ആകർഷിക്കാനും, കേരളത്തിൽ ഓരോ ഇൻഡസ്ടറി ഓൺ ക്യാമ്പസ് വഴി ഓരോ ജില്ലയിലും, ഓരോ വർഷം ഒരു ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഷാജിൽ അന്ത്രു പറഞ്ഞു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ആയിരത്തിന് മുകളിൽ സ്ഥാപനങ്ങൾ ഉണ്ട്. ഇവ ഓരോന്നും “മികവിന്റെ കേന്ദ്രങ്ങൾ” ആയി മാറ്റാൻ ഇൻഡസ്ടറി ഓൺ ക്യാമ്പസ്സിന് ശക്തിയുണ്ട്. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ഒരു കുതിച്ചുചാട്ടത്തിന് ഈ പദ്ധതി കാരണമാകും.ആറ്റിങ്ങൽ പോളിടെക്നിക്കിലെ ഈ വിജയത്തിന്റെ പിന്നിൽ കേരള സർക്കാർ, അസാപ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, കോളേജിലെ വിദ്യാർത്ഥികളും, അവർക്ക് നേതൃത്വം നൽകിയ യൂണിയൻ , അധ്യാപകരും, അവരുടെ കൂട്ടായ്മ, രക്ഷകർത്താക്കൾ, പി ടി എ ആറ്റിങ്ങലിലെ ജനപ്രതിനിധികൾ , സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക സംഘടനകൾ എന്നിവരും ഉൾപ്പെടുന്നു.

