തിരുവനന്തപുരം: രാജ്യം ഭരിക്കുന്നവർ സമ്പന്നരെ സഹായിക്കാനാണ് ജനങ്ങളെ മതങ്ങളുടെ പേരിൽ ഭിന്നിപ്പിക്കുന്നതെന്ന് ആനത്തലവട്ടം ആനന്ദൻ. സി ഐ റ്റി യു സ്ഥാപക ദിനത്തോടനുബന്ധിച്ച് സി ഐ റ്റി യു ആറ്റിങ്ങൽ ഏര്യാ കമ്മറ്റി സംഘടിപ്പിച്ച വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യവും സമരവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെൻ്റ് മന്ദിര ഉദ്ഘാടന ചടങ്ങിൽ നിന്നു രാഷ്ട്രപതിയെ ഒഴിവാക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഏര്യാ കമ്മറ്റി പ്രസിഡൻറ് എം മുരളി അദ്ധ്യക്ഷത വഹിച്ചു. സി ഐ റ്റി യു സംസ്ഥാന കമ്മറ്റിയംഗം ആർ സുഭാഷ്, ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി വിജയകുമാർ, ഏര്യാ ഭാരവാഹികളായ ജി വേണുഗോപാലൻ നായർ, എസ് ചന്ദ്രൻ, ബി എൻ സൈജു രാജ്, എസ് രാജശേഖരൻ, ആർ പി അജി, ആർ എസ് അരുൺ എന്നിവർ സംസാരിച്ചു.
