വർക്കല: 17കാരിയെ പീഡിപ്പിച്ച കേസിൽ വർക്കല പാലച്ചിറ മുത്താരമ്മൻ കോവിലിന് സമീപം കിടാവത്തുവിള വീട്ടിൽ റഹീം മകൻ അൻസർ (24)വർക്കല പോലീസിന്റെ പിടിയിലായി. വർക്കല പാലച്ചിറ ജംഗ്ഷനിൽ നിന്നും പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റി വർക്കല പാപനാശം ബീച്ചിന് സമീപം ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടുവന്നാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. വർക്കല ഡി വൈ എസ് പി സി ജെ മാർട്ടിന്റെ നിർദ്ദേശാനുസരണം വർക്കല എസ് ഐ അഭിഷേക്, ഗ്രേഡ് എസ് ഐ സലിം, ഗ്രേഡ് എ എസ് ഐ മാരായ അനിൽ എം ജി, ലിജോ ടോം ജോസ്, എസ് സി പി ഒ മാരായ ഉണ്ണിരാജ, ഷിജു, ഷജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Contents
