പാലച്ചിറ : ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ചു ഇളം തലമുറയെ ഗാന്ധിയൻ മൂല്യങ്ങളുടെ പ്രാധാന്യത്തെയും പ്രസക്തിയെയും കുറിച്ച് ഓർമപ്പെടുത്തികൊണ്ട് കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ സിന്ധു. എസ് ഗാന്ധിജയന്തി സന്ദേശം നൽകി തുടർന്നു പരിസര ശുചികരണം, പോസ്റ്റർ നിർമ്മാണം ,ക്വിസ് മത്സരം , പ്രസംഗം ,ഗാന്ധി കവിത എന്നിവ കുട്ടികൾ അവതരിപ്പിച്ചു . വൈസ് പ്രിൻസിപ്പാൾ ലൗലി സനൽ , അക്കാദമിക് കോഡിനേറ്റർ ബിജികല രാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

