തിരുവനന്തപുരം :- ഭരണകൂടത്തിന്റെ അഴിമതികളും ജനവിരുദ്ധ നയങ്ങളും സ്വജനപക്ഷപാതങ്ങളും തുറന്നു കാണിക്കുന്ന പ്രതിപക്ഷ നേതാക്കളെ അധികാരം ഉപയോഗിച്ച് വേട്ടയാടുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ഫാസിസ്റ്റ് നടപടികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി എം എ സലാം അഭിപ്രായപ്പെട്ടു .ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ല കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതിർ അഭിപ്രായങ്ങളെ അടിച്ചമർത്തുന്ന കാര്യത്തിൽ നരേന്ദ്രമോദിയുടെ കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തെ അക്ഷരാർത്ഥത്തിൽ പിന്തുടരുകയാണ് പിണറായിയുടെ മാർക്സിസ്റ്റ് ഭരണകൂടം. ജനവിരുദ്ധ നിലപാടുകൾ എടുക്കുന്ന ഭരണകൂടങ്ങൾ സത്യങ്ങൾ ജനങ്ങൾ അറിയാതിരിക്കാൻ പ്രതിപക്ഷ വിമർശനങ്ങളെ ഭയപ്പെടുന്നു. ഇത്തരം ഭരണകൂട ഭയപ്പാടുകൾ ആണ് നരേന്ദ്ര മോദിക്ക് തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്. കേരളത്തിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ കള്ള കേസെടുക്കാൻ മാർക്സിസ്റ്റ് ഭരണകൂടം ശ്രമിച്ചതും ഇതേ ഭയത്തെ തുടർന്നാണ്. കേന്ദ്ര ഭരണകൂടത്തിന്റെ ഫെഡറലിസത്തിനും കേരള സർക്കാരിൻറെ ജനാധിപത്യത്തിനും വിരുദ്ധമായ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യുമെന്ന് പി എം എ സലാം പ്രസ്താവിച്ചു.
മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ബീമാപ്പള്ളി റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി. അഡ്വക്കേറ്റ് എസ് എൻ പുരം നിസാർ. അഡ്വക്കറ്റ് പാച്ചലൂർ നജ്മുദ്ദീൻ, ഇടവം ഖാലിദ്, എസ് എ വാഹിദ് ,എം എച്ച് ഹുമയൂൺ കബീർ , ഷഹീർ ജി അഹമ്മദ്, കന്യാകുളങ്ങര ഷാജഹാൻ, മാണിക്യ വിളാകം റാഫി, എച്ച് .ഷംസുദ്ദീൻ ഹാജി, എം എ കരീം, അബ്ദുൽ ഹാദി അല്ലാമ. വർക്കല ദാവൂദ് എന്നിവർ സംസാരിച്ചു,.
ഡൽഹിയിൽ നിർമ്മിക്കുന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആഫീസ് – ഖായിദേമില്ലത്ത് സെൻ്ററിന് വേണ്ടിയുള്ള ജില്ലയിലെ ജനകീയ കളക്ഷന് മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ കർമ്മ പദ്ധതികൾക്ക് രൂപം നൽകി
