തിരുവനന്തപുരം: ഇന്റർനാഷണൽ കൌൺസിൽ ഓഫ് ഹ്യൂമൻ റൈറ്സ് സ്റ്റേറ്റ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നടന്നു. ലീഗൾ അടൈസർ മടവൂർ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് പാരിപ്പള്ളി അനിൽകുമാർ അധ്യക്ഷത വഹിച്ചു. കെപി അനിൽകുമാർ സ്വാഗതവും സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് സുരേഷ് ബാബു ആശംസയും രേഖപ്പെടുത്തി. സ്റ്റേറ്റ് ഖജൻജി വിഷ്ണു ചിറയിൻകീഴ്, കൊല്ലം ജില്ലാ പ്രസിഡന്റ് സുഭാഷ് കൊല്ലം അനിൽ കോരാണി, രജനി പോത്തൻകോട് തുടങ്ങിയവർ സംസാരിച്ചു. ആറ്റിങ്ങൽ ചിറയിൻകീഴ് റോഡ് പൊടിപടലം കൊണ്ട് യാത്രക്കാർ ദുരിതം അനുഭവിക്കുന്നു. അതിനാൽ ആറ്റിങ്ങൽ നഗരസഭ അടിയന്തിരമായി റോഡ് ടാർ ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. നഗരസഭ ആരോഗ്യ പ്രവർത്തകരെ ആദരിക്കാനും യോഗം തീരുമാനിച്ചു.
Contents

