തിരുവനന്തപുരം: ഇടവ വെൺകുളം ഗവ എൽ പി എസ് ൽ ആണ് ഹാരിസ് താഹ മാജിക്കൽ ക്യാംപെയ്ൻ സംഘടിപ്പിച്ചത്. പ്ലാസ്റ്റിക്ക് കവർ കുട്ടികളുടെ കയ്യിൽ നിന്നും തുണി സഞ്ചി ആകുന്നതും, ഭൂമിയുടെ മാതൃകയുടെ മുകളിൽ ഒരു മാവ് കിളിർത്തു വരുന്നതും ആ മാവിൽ മാങ്ങ പിടിക്കുന്നതും എല്ലാം കുട്ടികൾ അത്ഭുതത്തോടെയാണ് കണ്ടു നിന്നത്. ഒടുവിൽ ആ മാങ്ങ പറിച്ചു ഹെഡ്മാസ്റ്ററിന് നൽകിയപ്പോൾ കുട്ടികൾ കരഘോഷം മുഴക്കി. വേഗതയേറിയ മജീഷ്യനുള്ള ലോക റെക്കോർഡ് ജേതാവായ ഹാരിസ് താഹ കഴിഞ്ഞ 30 വർഷമായി ഇന്ദ്രജാല രംഗത്തുണ്ട്. ഹാരിസ് താഹയുടെ കൂടെ വിദ്യാർത്ഥികളും പ്രഥമാധ്യാപകനും മാജിക്കിൽ പങ്കാളിയായി. സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ, അധ്യാപികമാരായ അംബിക, ബിന്ദു എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി പ്രാർത്ഥന നന്ദി പറഞ്ഞു.
Contents
