തിരുവനന്തപുരം: വിമാന കമ്പനികൾ യാതൊരു മാനദണ്ഡവുമില്ലാതെ യാത്രാക്കാരെ പരമാവധി കൊള്ളയടിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇത് കണ്ടില്ലയെന്നു നടിക്കരുതെന്നും ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിച്ചു. കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് വക്കം പ്രവർത്തക സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻപതു വർഷത്തെ പ്രവാസി ജീവിതം കഴിഞ്ഞു തിരിച്ചെത്തിയ എസ്. എ ഗഫുറിനെ സമ്മേളനം ആദരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം യു. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് എസ്. ശ്രീരംഗൻ, ദളിത് കോൺഗ്രസ് സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ഷാബു ഗോപിനാഥ്, കടയ്ക്കാവൂർ അശോകൻ, സലിം പാണന്റെമുക്ക്, ആലംകോട് സഫീർ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായി ജി. രവീന്ദ്രൻ (പ്രസിഡന്റ് ), എസ്. എ ഗഫൂർ (ജനറൽ സെക്രട്ടറി ), വി. വാസുദേവൻ (ട്രഷറർ ), എസ്. ശശിധർമ്മൻ (വൈസ് പ്രസിഡന്റ് ), എസ്. മദനമോഹനൻ (സെക്രട്ടറി ) എന്നിവരെയും 7 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരെഞ്ഞെടുത്തു.
