കല്ലമ്പലം: അർധ രാത്രി വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണവും 15,000രൂപയും കവർന്നു. കല്ലമ്പലം നഗരൂർ റോഡിൽ കാരുണ്യ ആശുപത്രിക്ക് സമീപം ഫിസാന മൻസിലിൽ ജാഫറുദ്ദീന്റെ വീട്ടിലാണ് മോഷണം. മുകളിലത്തെ നിലയിൽ ഉറങ്ങിയിരുന്ന കുടുംബം രാവിലെ താഴെ വന്നപ്പോൾ ആണ് മോഷണ വിവരം അറിയുന്നത്. മുൻ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. പൊലീസെത്തി തെളിവുകൾ ശേഖരിച്ചു.
Contents
