തോന്നക്കൽ: തോന്നയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വൃന്ദ ദേശീയ നീന്തൽ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിരവധി മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുള്ള വൃന്ദ സംസ്ഥാന തലത്തിൽ 100 മി , 200 മി ഫ്രീ സ്റ്റെയിലും, 100 മി , 200 മി ബാക്ക് സ്ടോക്കിലും സ്വർണ്ണ മെഡൽ നേടികൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ വുന്ദയെ അഭിനന്ദിച്ചു. എസ് എം സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ജസ്സി ജലാൽ, എച്ച് എം സുജിത്ത് എ, സ്റ്റാഫ് സെക്രട്ടറിമാരായ ജാസ്മിൻ എച്ച് എ, ബീന പി ടി എ അംഗം വിനയ് എന്നിവർ ആശംസകൽ അറിയിച്ച് സംസാരിച്ചു.
Contents

