വട്ടിയൂർക്കാവ് : പോളിടെക്നിക്കിന് സമീപം വാടകയ്ക്ക് മുറി എടുത്ത് ലഹരി മരുന്ന് വിൽപന നടത്തി വന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. 2.152 ഗ്രാം എം.ഡി.എം എ യുമായി 25 വയസ്സുള്ള ഗോകുലിനെയാണ് എക്സൈസ് പിടികൂടിയത്
വട്ടിയൂർക്കാവ് പോളിടെക്നിക്കിന് സമീപം വാടകയ്ക്ക് മുറി എടുത്ത് സ്കൂൾ – കോളേജ് കുട്ടികൾക്കും പോളിടെക്നിക്ക് വിദ്യാർത്ഥികൾക്കും മാരക മയക്കുമരുന്നായ എം.ഡി.എം.എ – കഞ്ചാവ് മറ്റ് ലഹരി ഉൽപന്നങ്ങൾ വില്പന നടത്തി ആഡംബര ജീവിതം നയിച്ചുവന്ന യുവാവിനെ ഇൻ്റലിജസ് വിവരത്തെ തുടർന്നാണ് പിടികൂടിയത്.
ഐ ബി പ്രിവന്റ് ഓഫീസർ പ്രകാശീനെ കൂടാതെ, എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാറും, പ്രിവന്റിവ് ഓഫീസർ ബിനുരാജ്, സി ഇ ഒ മാരായ ശ്രീലാൽ, ദീപു, ജ്യോതിലാൽ, WcEO അജ്ഞന എന്നിവർ പങ്കെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
