വെള്ളറട: കുന്നത്തുകാൽ പഞ്ചായത്തിലെ മേമലയിൽ മൊബൈൽ ഫോൺ കമ്പനിയുടെ ടവർ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ സംഘടിച്ച് തടഞ്ഞു. ജനവാസ മേഖലയായതിനാലും ബഡ്സ് സ്കൂളിന് സമീപത്തായതിനാലും ടവർ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നാണ് കർമസമിതി കൺവീനർ ഗോപിനാഥൻ പറഞ്ഞു. പ്രതിഷേധ യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം മേരിമിനി അധ്യക്ഷത വഹിച്ചു.
Contents
