കല്ലമ്പലം: കടയിൽ അതിക്രമിച്ച് കയറി ഉടമയെയും ജോലിക്കാരനെയും കുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പള്ളിക്കൽ മുക്കംകോട് വാഴവിള വീട്ടിൽ കൈസു എന്ന കൈസുദ്ദീൻ ആണ് (61) അറസ്റ്റിലായത്. പള്ളിക്കൽ ജങ്ഷനിലുള്ള ഉണ്ണിക്കൃഷ്ണന്റെ പൂക്കടയിലാണ് പ്രതി അതിക്രമിച്ചുകയറി ഉണ്ണിക്കൃഷ്ണനെയും ജോലിക്കാരനായ പ്രദീഷിനെയും കത്തികൊണ്ട് കുത്തി പരിക്കേൽപിച്ചത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
Contents
