തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. കരമന സ്റ്റേഷൻ ലിമിറ്റിൽ താമസിച്ചു വരുന്ന 13 വയസുള്ള അതിജീവിതയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടു പലരീതിയിലും പീഡിപ്പിച്ച കേസിലെ പ്രതിയായ സന്തോഷ് കുമാർ ന്റെ മകൻ രാഹുൽ (19) വട്ടവിള വീട് പൂങ്കുളം എന്നയാളിനെ കരമന സ്റ്റേഷനിൽ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.കരമന സി ഐ സുജിത് കുമാർ, എസ് ഐ മാരായ വിപിൻ, സുജിത് കുമാർ, വിജയൻ എന്നിവർ ചേർന്നാണ് പൂങ്കുളം ഭാഗത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
Contents
