ആറ്റിങ്ങൽ: വലിയക്കുന്ന് താലൂക്ക് ആശുപത്രിയിലെ കാന്റീൻ ജീവനക്കാരൻ ഹരിചന്ദ്രബാബു (മണിയൻ) (49) നെ കാന്റീനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പരേതരായ വിശ്വംഭരൻപിള്ള സുഭദ്രാമ എന്നിവരുടെ മകനാണ്. അവിവാഹിതനാണ് മരണപ്പെട്ട ഹരിചന്ദ്രബാബു. ഇന്ന് രാവിലെ കാന്റീനിലെ മറ്റു ജീവനക്കാർ എത്തിയപ്പോഴാണ് ഹരിചന്ദ്രബാബുവിനെ കാന്റീനിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കൂടെ ജോലി നോക്കുന്ന ജീവനക്കാർ വിളിച്ചിട്ട് എഴുന്നേൽക്കാത്തതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ എത്തി പരിശോധിക്കുകയായിരുന്നു. ആറ്റിങ്ങൽ രാമച്ചംവിളയിൽ വർഷങ്ങളായി താമസിച്ചു വരികയായിരുന്നു. സ്വന്തമായി ഉള്ള വീട് വിറ്റതിന് ശേഷം ലോഡ്ജിൽ ആയിരുന്നു താമസം. വലിയക്കുന്ന് താലൂക്ക് ആശുപത്രിയിലെ കാന്റീനിൽ ജോലിക്ക് കയറിയ ശേഷം കാന്റീനിലും ലോഡ്ജിലുമായി താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പനിയെ തുടർന്ന് ആശുപത്രിയിൽ നിന്നും മരുന്നുവാങ്ങിയിരുന്നതായി പറയപ്പെടുന്നു. മരണപ്പെട്ട ഹരിചന്ദ്രബാബുവിന്റെ മൃതശരീരം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ ,ഓമന ,രാജശേഖരൻ നായർ ,രാധാമണി, തങ്കമണി ,ബിന്ദു.
