നെടുമങ്ങാട്: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. നെടുമങ്ങാട് പത്താംകല്ല് പാറക്കാട് തോട്ടരികത്ത് വീട്ടിൽ ശോഭ കുമാർ മകൻ ദീജു (24), വെള്ളനാട് കൂവക്കുടി നിധിൻ ഭവനിൽ ഉണ്ണികൃഷ്ണൻ മകൻ ജിതിൻ കൃഷ്ണ (26) എന്നിവരാണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ 30ന് വെളുപ്പിന് 12.15ന് കച്ചേരി ജംക്ഷനിലെ പൂക്കടയ്ക്ക് മുന്നിലൂടെ ബൈക്കിൽ പോയ ആനാട്, കല്ലിയോട് തീർത്ഥങ്കര കുന്നുംപുറത്ത് വീട്ടിൽ നിന്നും നെടുമങ്ങാട് അയണിമൂട് അഭിന മൻസിലിൽ താമസിക്കുന്ന പൊന്നുസ്വാമി പിള്ള മകൻ ശ്രീജിത്ത് (29)നെ പൂക്കടയ്ക്ക് മുന്നിൽ നിന്ന പ്രതികൾ കളിയാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ പൂക്കടയിലെ ജീവനക്കാരനായ ജിതിൻ കൃഷ്ണ പൂക്കടയിൽ നിന്നും കത്രിക എടുത്ത് ശ്രീജിത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുക ആയിരുന്നു.ദീജുവിന്റെ പേരിൽ വേറെ നാലോളം കേസുകളും, ജിതിൻ കൃഷ്ണയുടെ പേരിൽ വേറെ മൂന്നോളം കേസുകളും ഉണ്ട്. ഇൻസ്പെക്ടർ ശ്രീകുമാരൻ നായർ, എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, മനോജ്, എസ്.സി.പി.ഒ ആർ.ബിജു, സി.പി.ഒ മാരായ ശ്രീനാഥ്, വൈശാഖ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ ആയവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
