ചിറയിൻകീഴ്: ചിറയിൻകീഴിൽ 62 കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരുംകുഴി പറവിളാകം വീട്ടിൽ തങ്കമണി (62) നെയാണ് പെരുംകുഴി റെയിൽവേ സ്റ്റേഷൻ സമീപം റെയിൽ പാളത്തിൽ ട്രെയിൻ ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 5 മണിയോടെ സമ്പർക് ക്രാന്തി എക്സ്പ്രസ്സ് മുട്ടിയാണ് അപകടം എന്ന് സംശയിക്കുന്നു. കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു തങ്കമണി. ചിറയിൻകീഴ് പോലീസ് മേൽ നടപടി സ്വീകരിച്ചു. അപകടത്തെ തുടർന്ന്. വന്ദേ ഭാരത്, ജന ശതാബ്ദി, പരശുരാം, വേണാട്, തുടങ്ങിയ ട്രൈനുകൾ വൈകിയാണ് ഓടിയത്.
Contents
