കുന്തള്ളൂർ: പ്രേം നസീർ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എസ് പി സി യുടെയും ജെ ആർ സി യുടെയും നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. കാർഗിൽ യുദ്ധം ഒരു വിജയ ചരിത്രമാക്കിത്തീർത്ത സൈനികരുടെ ജീവിത യാത്രയുടെ നിർത്താവിഷ്കാരം ദേശാഭക്തിഗാനം എന്നീ പ്രവർത്തനങ്ങൾ നടന്നു. കാർഗിൽ യുദ്ധ ചരിത്രത്തിലൂടെ കടന്നുപോകാൻ ഈ പ്രവർത്തനങ്ങൾക്ക് സാധിച്ചു. പി ടി എ പ്രസിഡന്റ് അനസ് എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ ഉദയകുമാരി വി വൈസ് പ്രിൻസിപ്പാൾ ബിന്ദു ഡി വിദ്യ രമേശ് ജസിയ മൻസൂർ എന്നിവർ പങ്കെടുത്തു.
Contents
