തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് പോക്സോ കേസ് ചുമത്തിയ ആള് തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരത്താണ് സംഭവം. അമ്പലത്തറ നായിക്കുട്ടിപ്പാറയില് താമസിക്കുന്ന കുട്ടി ലങ്ങാട് യൂസഫ് (71) ആണ് തൂങ്ങിമരിച്ചത്. വീട്ടിലെ വരാന്തയില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം നാലിന് രാവിലെ അമ്പലത്തറയിലെ കൂള്ബാറില്വെച്ചാണ് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത വിവരമറിഞ്ഞ ശേഷം ഇയാള്‍ ഒളിവിലായിരുന്നു.
Contents
