തിരുവനന്തപുരം: ജാർഖണ്ഡിൽ നടക്കുന്ന നാഷണൽ കിക്ക് ബോക്സിങ്ങിൽ അവസരം കിട്ടിയ ഷഹനാസിനും, അനന്തു ജെ ബി ക്കും യൂത്ത് കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മറ്റി പ്രസിഡൻറ് ഷമീർ കിഴുവിലത്തിന്റെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി അതോടൊപ്പം ഷഹനാസിന് ബോക്സിങ് ബാഗ് വാങ്ങിക്കുവാനുള്ള തുകയും കൈമാറി അനന്തു ജെ ബി കിക്ക് ബോക്സിങ്ങിൽ നാഷണൽ ലെവലിൽ പോകുന്നതിനു വേണ്ടിയുള്ള തുകയും ചിറയിൻകീഴ് മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ എൻ വിശ്വനാഥൻ നായർ രണ്ടുപേർക്കും ഉള്ള തുകകൾ കൈമാറി. പഞ്ചായത്ത് അംഗം കടയറ ജയചന്ദ്രൻ, പി എ റഹീം, താഹമണലുവിള, നൗഷാദ് ചിറയിൻകീഴ്, നുജൂം, ഷാജഹാൻ നിസാർ യൂത്ത് കോൺഗ്രസ് നേതാക്കളായ നർഷാദ് ഇർഫാൻ, സജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഇവർക്കുവേണ്ടി സഹായിച്ച സഹകരിച്ച മുഴുവൻ വ്യക്തികൾക്കും പ്രവർത്തകർക്കും ഒരായിരം നന്ദി കടപ്പാടും രേഖപ്പെടുത്തുന്നു.
