തിരുവനന്തപുരം: കഴിഞ്ഞ 6 വർഷകാലം 6 കോടി 8 ലക്ഷത്തിൽപരം പൊതിച്ചോറുകൾ നൽകി സഹായിച്ച യുണിറ്റ് പരിധിയിലെ അമ്മമാർക്ക് ഡി വൈ എഫ് ഐ പഴയകുന്നുമേൽ മേഖലാ കമ്മിറ്റിയും ഡി വൈ എഫ് ഐ പാപ്പാല യൂണിറ്റും സംയുക്തമായി സ്നേഹാദരവ് നൽകി . പാപ്പാല പാറക്കോണത്തു വീടുകളിലെത്തി ആറ്റിങ്ങൽ എൻ എൽ എ ഒ എസ് അംബിക അമ്മമാരെ ആദരിച്ചു. യുണിറ്റ് പരിധിയിലെ 200 അമ്മമാർക്കാണ് ആദ്യഘട്ടം സ്നേഹാദരവ് നൽകുന്നത്. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സത്യശീലൻ ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി അജ്മൽ യുണിറ്റ് ഭാരവാഹികളായ രഞ്ജിത്തു ആദിത്യൻ എന്നിവരും മുതിർന്ന സഖാക്കളായ പിജി മധു, അജികുമാർ എന്നിവരും പങ്കെടുത്തു.
Contents

