തിരുവനന്തപുരം: 18/07/2023 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ മുതലപ്പൊഴിയിൽ ആറ്റിങ്ങൽ എം പി അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ യു ഡി എഫ് പ്രവർത്തകർ നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് സംഘാടകർ ആറ്റിങ്ങലിൽ അറിയിച്ചു. രാവിലെ 9 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യും. സമാപനം വൈകുന്നേരം 5 മണിക്ക് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാരങ്ങ നീര് നൽകി അവസാനിപ്പിക്കുമെന്ന് ആറ്റിങ്ങലിൽ ചേർന്ന യോഗത്തിൽ അറിയിച്ചു. അടൂർ പ്രകാശ് എം പി പാലോട് രവി, വർക്കല കഹാർ, എം ജെ ആനന്ദ്, കെ എസ് അജിത് കുമാർ, എം എസ് നൗഷാദ്, ബി എസ് അനൂപ് ഓമന, വർഗീസ് എന്നിവർ ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ നടത്തിയ യോഗത്തിലാണ് തീരുമാനമെടുത്തത്.
Contents

